ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ പത്താന്‍; 'കോബ്ര'യിലെ ഫസ്റ്റ്‌ലുക്ക്

ഇര്‍ഫാന്‍ പത്താന്റെ 36ാം ജന്മദിനത്തില്‍ “കോബ്ര” സിനിമയിലെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രം ചിത്രമാണ് കോബ്ര. വിക്രമിന്റെ വില്ലനായാണ് ഇര്‍ഫാന്‍ സിനിമയിലെത്തുന്നത്. അസ്ലാന്‍ യില്‍മാസ് എന്ന ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ ആയാണ് ഇര്‍ഫാന്‍ കോബ്രയില്‍ വേഷമിടുന്നത്.

കറുത്ത സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇര്‍ഫാന്‍ ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സ്‌റ്റൈലിഷ് ആയ വില്ലനാണ് ഇര്‍ഫാന്‍ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര.

അമാനുഷിക കഥ പറയുന്ന ത്രില്ലര്‍ ചിത്രമായ കോബ്ര വിക്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായിക. കോബ്രയില്‍ 20 ഗെറ്റപ്പുകളിലാണ് വിക്രം എത്തുക എന്ന അഭ്യൂഹങ്ങളുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ റഷ്യയില്‍ പുരോഗമിക്കവെ കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു.

ചെന്നൈയില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പൂര്‍ത്തിയാകും. കെ.എസ് രവികുമാര്‍, മൃണാളിനി, കനിക, പദ്മപ്രിയ, ബാബു ആന്റണി എന്നിവരും കോബ്രയില്‍ വേഷമിടുന്നുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ