'എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ'; 10ാം ക്ലാസ് തുല്യതാപഠനത്തിന് ചേര്‍ന്ന് ഇന്ദ്രന്‍സ്

പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും ക്ലാസ്. 10 മാസമാണു പഠനകാലം. പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നെന്നും ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഇത്തരം ഒരു ശ്രമം എന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.

‘കടുത്ത ദാരിദ്ര്യമായിരുന്നതിനാല്‍ നാലാം ക്ലാസില്‍ പഠനം അവസാനിച്ചു. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ’ ഇന്ദ്രന്‍സ് പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു.

നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.

Latest Stories

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്യാപ്റ്റന്‍സി ഈഗോയില്‍ ഊന്നി, ഗ്രൗണ്ടിലാണെങ്കില്‍ ലോക അഭിനയവും, ഫേക് കളിക്കാരന്‍; ഇന്ത്യന്‍ താരത്തിനെതിരെ ഡിവില്ലിയേഴ്‌സ്

'സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍'; ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ്; 96 ലോക്‌സഭാ മണ്ഡലങ്ങൾ വിധിയെഴുതുന്നു

ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീഷണ കേന്ദ്രം

വിവാദ പ്രസംഗം നടത്തിയ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി