മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ വിറച്ചു പോയി, അദ്ദേഹത്തെ സ്‌റ്റൈല്‍ മന്നന്‍ എന്ന് വിളിക്കാന്‍ തോന്നും; വിജയെ കുറിച്ച് ഐ. എം വിജയന്‍

ദളപതി വിജയ് നായകനായി എത്തുന്ന ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ഒരു നിര്‍ണായക വേഷം ചെയ്യുകയാണ് കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയന്‍. വിജയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്ക് വെക്കുകയാണ് വിജയന്‍. ആറ്റ്ലി ഒരുക്കുന്ന വിജയ് ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ തന്നെ ആവേശഭരിതനായി താനെന്നും ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥ കൂടി ആയപ്പോള്‍ ആവേശം ഇരട്ടി ആയെന്നും അദ്ദേഹം പറയുന്നു.

കടുത്ത ഒരു വിജയ് ആരാധകന്‍ ആണ് താനെന്നും വിജയ് എന്ന കലാകാരന്റെ മഹത്വം അദ്ദേഹം പുലര്‍ത്തുന്ന എളിമ ആണെന്നും വിജയന്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ എന്നു തന്നെ അദ്ദേഹത്തെ വിളിക്കാന്‍ തോന്നും എന്നും ഐ എം വിജയന്‍ പറഞ്ഞു. ആദ്യമായി അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു എന്നും എന്നാല്‍ അദ്ദേഹം ഇങ്ങോട്ട് വന്നു തനിക്കു ഹസ്തദാനം തന്നു കൊണ്ട്, ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിനു തന്നോട് നന്ദി പറയുകയാണ് ഉണ്ടായത് എന്നും ഐ എം വിജയന്‍ പറഞ്ഞു.

വിജയ് – അറ്റ്‌ലീ ഭാഗ്യ കൂട്ടുകെട്ടിലെ ആദ്യ രണ്ടു ചിത്രങ്ങളും ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളായിരുന്നു. മെര്‍സല്‍ 200 കോടി നേടിയിരുന്നു, ബിഗിലിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. സര്‍ക്കാരിന് ശേഷമാണ് വിജയുടെ പുതിയ സിനിമ ബിഗില്‍ എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രം നിലവിലെ തമിഴ്നാട് – കേരള ഫസ്റ്റ് ഡേ കളക്ഷന്‍ തകര്‍ക്കുമെന്നും 300 കോടിയിലധികം ഫൈനല്‍ കളക്ഷന്‍ നേടുമെന്നും ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

Latest Stories

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി