IFFK24: സുവർണ ചകോരം ജാപ്പനീസ് ചിത്രത്തിന്; ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾക്ക് നെറ്റ്പാക്ക്; ജെല്ലിക്കെട്ടിനും കുമ്പളങ്ങി നൈറ്റ്സിനും പ്രത്യേക പരാമർശം

ഇരുപത്തിനാലാമത്‌ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് സമാപനമായി. സമാപന സമ്മേളനം നിശാഗന്ധിയിൽ വച്ച് നടന്നു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ജാപ്പനീസ് സംവിധായകൻ ജോ ഒഡഗിരിയുടെ “ദേ സെ നതിങ് സ്റ്റേയ്സ് ദി സെയിം” കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള രജത ചകോരം ഗ്വാട്ടിമാലയിൽ നിന്നുള്ള സീസർ ഡയസിന്റെ “അവർ മദർസ്” കരസ്ഥമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് പ്രത്യേക പരാമർശത്തിന് അർഹമായി.

മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള കെ.ആർ മോഹനൻ എഫ്.എഫ്.എസ്.ഐ പുരസ്ക്കാരം ഫാഹിം ഇർഷാദിന്റെ “ആനി മാനി” കരസ്ഥമാക്കി. ഏഷ്യ പെസഫിക് പ്രദേശത്തു നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരവും ഫാഹിം ഇർഷാദിന്റെ “ആനി മാനി” നേടി. ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ എന്ന ചിത്രത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം. നെറ്റ്പാക്ക് വിഭാഗത്തിൽ മധു സി.നാരായണന്റെ മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സ് പ്രത്യേക പരാമർശം നേടി.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരം സന്തോഷ് മണ്ടൂരിന്റെ “പനി” കരസ്ഥമാക്കി. മികച്ച വിദേശ ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരം ബോറിസ് ലോകജേനെയുടെ കാമിൽ എന്ന ചിത്രം കരസ്ഥമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ