അങ്ങനെ സംഭവിച്ചാല്‍ താരങ്ങളെയും അവരുടെ നിര്‍മ്മാണ കമ്പനിയുടെ സിനിമകളെയും വിലക്കും; ഫിയോക് എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം

ഫിയോകിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയില്‍ നല്‍കാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാന്‍ ഫിലിം ചേമ്പര്‍ അനുമതി നല്‍കിയിരുന്നത്.

സംഘടനയുടെ തീരുമാനം മറികടന്നാല്‍ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ സംഘടന എടുത്തിരിക്കുന്നത്. മുന്‍പ് ദുല്‍ഖര്‍ സല്‍മാനും ‘സല്യൂട്ട്’ ചിത്രത്തിനും നേരെ ഒരു വിലക്ക് വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നു. സമാനമായാണ് ഇപ്പോള്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്.

നിലവില്‍ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നല്‍കിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉള്‍പ്പെടെ ഫിയോക്കിന്റെ ചേമ്പറില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഒഴികെ ഇനി വരുന്ന സിനിമകള്‍ ആ നിലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടന എടുത്തിരിക്കുന്നത്.

തിയേറ്ററില്‍ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ 60 ശതമാനം ഷെയര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കും. ഇതിന്റെ ബാക്കിയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ