ആമിറിനെ ഞാന്‍ നശിപ്പിച്ചു, ഇനി നിങ്ങളാണ്; ഷാരൂഖിനും സല്‍മാനും മുന്നറിയിപ്പുമായി കെആര്‍കെ

ആമിര്‍ ഖാന്റെ കരിയര്‍ നശിപ്പിച്ചത് താനാണെന്ന് സംവിധായകന്‍ കമാല്‍ ആര്‍ ഖാന്‍. ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ഈ ട്വീറ്റ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കവെ, ആമിറിന്റെ കരിയര്‍ തകര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണ് എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും താരം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്തത് നിങ്ങള്‍ ആണെന്നാണ് വിവാദ നായകന്റെ മുന്നറിയിപ്പ്.

ഷാരൂഖിന്റെ പത്താന്‍ വേഗം റിലീസ് ചെയ്യൂ നിങ്ങള്‍ക്ക് കാണിച്ച് തരാം എന്നാണ് കെആര്‍കെ ട്വീറ്റില്‍ പറയുന്നത്. ഷാരൂഖ് നായകനാകുന്ന പത്താനില്‍ സല്‍മാന്‍ അഥിതി താരമായി എത്തുന്നുണ്ട്. ഷാരൂഖിനെ ടാഗ് ചെയ്ത് സിനിമ നൂറ് ശതമാനം പരാജയമാകുമെന്നും കെആര്‍കെ കുറിച്ചിട്ടുണ്ട്.

അടുത്തിടെ താന്‍ ലാല്‍ സിങ് ഛദ്ദ കഴിഞ്ഞാല്‍ താന്‍ സിനിമ നിരൂപണം ചെയ്യുന്നത് നിര്‍ത്തുമെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം സന്തോഷമാകും എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് കെആര്‍കെ നന്ദി പറയുകയും ചെയ്തിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്