തെലുങ്കിലെ അത്യാഡംബര വിവാഹം; പൊടിച്ചത് കോടികള്‍! വിവാഹ സാരിക്ക് മാത്രം ചെലവാക്കിയത് ലക്ഷങ്ങള്‍! റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹം. ഇറ്റലിയിലെ ടസ്‌കാനിയയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വിവാഹത്തിനായി ചിലവാക്കിയ തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാംഗമാണ് വരുണ്‍ തേജ്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. ചിരഞ്ജീവി, രാം ചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Varun Tej shares first pictures with wife Lavanya Tripathi: 'My Lav' | Telugu News - The Indian Express

ലാവണ്യയുടെ വിവാഹ സാരിക്ക് മാത്രം 10 ലക്ഷം രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ വിവാഹച്ചടങ്ങുകള്‍ക്കായി 10 കോടി രൂപയാണ് വകയിരുത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചരിത്രപ്രസിദ്ധമായ റിസോര്‍ട്ടില്‍ 30 ഓളം മുറികളിലായാണ് അതിഥികളും കുടുംബാംഗങ്ങളും താമസിച്ചത്.

ജൂണ്‍ 9ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. 25 ലക്ഷത്തിന്റെ മോതിരങ്ങളാണ് ഇവര്‍ പരസ്പരം കൈമാറിയത്. 2017ല്‍ ‘മിസ്റ്റര്‍’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വരുണും ലാവണ്യയും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതും.

Varun Tej and Lavanya Tripathi Wedding photos! | Fashionworldhub

Latest Stories

IND VS ENG: മോനെ ഗില്ലേ, ആ ഒരു കാര്യത്തിൽ നീ കാണിക്കുന്നത് കള്ളത്തരമാണ്, അത് നടക്കില്ല: ജോ റൂട്ട്

IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ