കോബ്ര എങ്ങനെ ; പ്രേക്ഷകര്‍ പറയുന്നു

വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കോബ്ര. വമ്പന്‍ ബജറ്റില്‍ വിക്രമിന്റെ വ്യത്യസ്ത ഗെറ്റപ്പുകളുമായി എത്തിയ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് തീയേറ്രറുകളില്‍ വരവേറ്റത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഈ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ വിക്രമിന്റെ പ്രകടന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റായി പറയുന്നുണ്ട്.

സിനിമയുടെ ദൈര്‍ഘ്യത്തില്‍ ചില പ്രേക്ഷകര്‍ക്ക് അതൃപ്തിയുണ്ട്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ഫ്‌ലാഷ്ബാക്ക് രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും ആവറേജ് അനുഭവമാണ് സമ്മാനിച്ചത് എന്നും അഭിപ്രായമുണ്ട്.

‘കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.റോഷന്‍ മാത്യു, മൃണാളിനി, മാമുക്കോയ, മിയ തുടങ്ങിയ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്.

Latest Stories

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം