ഹൊറര്‍ ആണോ? ഡിമാന്റ് കൂടും; ഈ വർഷം ബോക്‌സ് ഓഫീസ് ഭരിച്ച ഹൊറർ സിനിമകൾ

ഇന്ത്യൻ സിനിമയിൽ ഒട്ടനവധി കിടിലൻ സിനിമകളും ബോക്സ് ഓഫീസ് ഹിറ്റുകളും നിറഞ്ഞ ഒരു വർഷമായിരുന്നു 2024. കൽക്കി 2898 എഡി, പുഷ്പ 2 ദ റൂൾ തുടങ്ങിയ വലിയ ഹിറ്റുകൾ ബോക്‌സ് ഓഫീസിൽ 1000 കോടി കടന്നപ്പോൾ കങ്കുവ, ഇന്ത്യൻ 2 തുടങ്ങിയ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ ആരാധകരെയടക്കം നിരാശരാക്കി. എന്നാൽ ഭ്രമയുഗം മുതൽ ഭൂൽ ഭുലയ്യ 3 വരെയുള്ള ഹൊറർ സിനിമകൾ പ്രേക്ഷകരെ പിടിച്ചിരുത്തുകയും ബോക്സ്ഓഫിസ് ഭരിക്കുകയും ചെയ്തു. ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് കയ്യടക്കിയ സിനിമകൾ മോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നുമുണ്ട്.

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പിരീഡ് ഫോക്ക് ഹൊറർ, ത്രില്ലർ സിനിമയായ ഭ്രമയുഗം ആണ് ഹൊറർ വിഭാഗത്തിന് മികച്ച തുടക്കം നൽകിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത് മമ്മൂട്ടി , അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം കേരളത്തിൻ്റെ മിത്തുകളിലേക്കും നാടോടിക്കഥകളിലേക്കും ആഴ്ന്നിറങ്ങുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ് പറയുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 27 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസിൽ 58.70 കോടി നേടി. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നായി ബ്രഹ്മയുഗം മാറുകയും ചെയ്തു.

ഭ്രമയുഗം മോളിവുഡിൽ ഹിറ്റടിച്ചപ്പോൾ അജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ ഒന്നിച്ച ശെയ്ത്താൻ ആണ് ബോളിവുഡിൽ തരംഗമായത്. മാർച്ചിൽ റിലീസ് ചെയ്ത ചിത്രം ജ്യോതികയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തി. സിനിമയിൽ വില്ലനായി അഭിനയിച്ച് ജനശ്രദ്ധ നേടിയത് ആർ മാധവനായിരുന്നു. വികാസ് ബഹൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം 2023ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രമായ വാഷിൻ്റെ റീമേക്കാണ്. 65 കോടി ബജറ്റിൽ എത്തിയ ശെയ്ത്താൻ ബോക്സ്ഓഫീസിൽ നിന്നും 211 കോടിയാണ് നേടിയത്.

പിന്നീട് 2024-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് സ്ത്രീ 2. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2 മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. വെറും 50 കോടി ബജറ്റിൽ ഒരുക്കിയ ബോളിവുഡിനെ വിറപ്പിച്ച ഹൊറർ ആക്ഷൻ കോമഡി ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിക്കടുത്താണ് കളക്ഷൻ സ്വന്തമാക്കിയിരുന്നത്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ ‘ഭൂൽ ഭുലയ്യ’യുടെ മുന്നാം ഭാഗമാണ് ഭൂൽ ഭുലയ്യ 3. വിദ്യ ബാലൻ, മാധുരി ദീക്ഷിത്, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 150 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ ചിത്രം 417 കോടി നേടി. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമായി ഉയരുകയും ചെയ്തു.

കോളിവുഡിൽ ഹിറ്റടിച്ച മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് അരൺമനൈ 4. സുന്ദർ സി സംവിധാനം ചെയ്ത ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. സുന്ദർ സിയുടെ സ്ഥിരം ഫോർമാറ്റിൽ എത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാനവേഷത്തിൽ എത്തിയിരുന്നു. 40 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 100 കോടിയ്ക്ക് മുകളിൽ നേടിയിരുന്നു. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിൽ ഈ സിനിമയും ഇടം പിടിച്ചു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായ ‘തുംബാഡ്’ ഈ വർഷം റീറിലീസ് ചെയ്തിരുന്നു. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞു. 15 കോടിയായിരുന്നു ചിത്രം 2018ൽ റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ നിന്ന് നേടിയത്. എന്നാൽ റീറിലീസിൽ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 50 കോടിയ്ക്ക് മുകളിൽ നേടിയതായാണ് റിപോർട്ടുകൾ. ബോളിവുഡിൽ പല സൂപ്പർതാര സിനിമകളും ഫ്ലോപ്പ് ആയി മാറുമ്പോൾ ആയിരുന്നു തുംബാഡിന്റെ മികച്ച വിജയം. ബോളിവുഡിനെ ഈ വർഷം ഏറെ തുണച്ചത് ഹൊറർ സിനിമകൾ തന്നെയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ