കരിയറില്‍ ആദ്യമായാണ് ഇങ്ങനെ.. മറക്കാനാവില്ല ഈ അനുഭവം..; കുറിപ്പുമായി ഹണി റോസ്

ഹണി റോസ് നായികയാകുന്ന ‘റേച്ചല്‍’ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ഹണി റോസ് പങ്കുവച്ചത്. തനിക്ക് മറക്കാനാവത്ത അധ്യായമാണ് കഴിഞ്ഞു പോയത് എന്നാണ് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചോരയൂറുന്ന വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസിനെ ആയിരുന്നു റേച്ചലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചത്. 18 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ ഇത്രയും ആവേശത്തോടെ സമീപിക്കുന്ന സംവിധായികക്കൊപ്പം വര്‍ക്ക് ചെയ്യുന്നതെന്ന് ഹണി റോസ് കുറിച്ചു.

കഴിഞ്ഞ മുപ്പത് ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അധ്യായമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഹണി കുറിച്ചിട്ടുണ്ട്. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, എബ്രിഡ് ഷൈന്‍ നിര്‍മ്മതാവാകുന്ന ചിത്രമാണ് റേച്ചല്‍.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് റേച്ചല്‍ നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.

അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ – എം ബാവ, എഡിറ്റിംഗ് – മനോജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈന്‍ പ്രൊഡ്യൂസര്‍ – പ്രിജിന്‍ ജെ പി.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു