അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും സഹോദരിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു: ഹരീഷ് പേരടി

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടിയും. കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന കുറിപ്പോടെയാണ് കാലുകള്‍ പുറത്തു കാണിക്കുന്ന രീതിയിലുള്ള ചിത്രം നടന്‍ പങ്കുവെച്ചിരിക്കുന്നത്.

“”കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്മയുള്ള ലോകം ഏറ്റെടുക്കട്ടെ…”” എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/hareesh.peradi.98/posts/820319801841704

അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. “”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?”” എന്നാണ് ഒരു കമന്റ്. അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

https://www.instagram.com/p/CE87pKnJK28/

മലയാളത്തിലെ നായികമാരും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി, നസ്രിയ എന്നിവരാണ് കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ചു കൊണ്ട് അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല