വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം, പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും റിമ എന്റെ അനിയത്തിക്കുട്ടിയാണ്: ഹരീഷ് പേരടി

തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ മാന്യത വിടുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപ്പെടുത്താമെന്നും എന്നാല്‍ തെറി വിളിക്കാനുള്ള സ്വാതന്ത്രം നിങ്ങള്‍ക്കാരാണ് തന്നതെന്നും ഹരീഷ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

“തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നില്ല. പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്. ആ അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപ്പെടുത്താം. വേണമെങ്കില്‍ കളിയാക്കാം (ട്രോളാം). പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരാണ് തന്നത്.”

“സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുമ്പില്‍ വന്നു നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറിവിളി അവസാനിപ്പിച്ചേ പറ്റു. ഒരു ഇടതുപക്ഷ സര്‍ക്കാറിന് അതില്‍ കൃത്യമായ ഉത്തരവാദിത്വമുണ്ട്. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തിക്കുട്ടി തന്നെയാണ്.” കുറിപ്പില്‍ ഹരീഷ് പറഞ്ഞു.

നേരത്തെ ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് അഭിപ്രായപ്പെട്ടത്. “തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്.” റിമ അഭിമുഖത്തില്‍ പറഞ്ഞു.

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം, വലിയ കഷ്ടമാണിത്: റിമ കല്ലിങ്കല്‍

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം