'കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്?', നടി ഹന്ന റെജിയെ അധിക്ഷേപിച്ച് അവതാരക! അഭിമുഖം ബഹിഷ്‌കരിച്ച് താരം

അനുചിതമായ ചോദ്യം ചോദിച്ച അവതാരകയ്‌ക്കെതിരെ നടി ഹന്ന റെജി കോശി. കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. ചാനലിന് റീച്ച് കിട്ടാന്‍ എന്തും ചോദിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നും അവതാരകയുടെ ഇടപെടല്‍ വേദനിപ്പിച്ചെന്നും ഹന്ന വ്യക്തമാക്കി.

‘ഡിഎന്‍എ’ എന്ന പുതിയ സിനിമയുടെ പ്രാമോഷനിടെയായിരുന്നു സംഭവം. അവതാരക ഹന്നയോട് ‘കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്’ എന്നായിരുന്നു ചോദിച്ചത്. ഇതോടെ ഹന്ന മൈക്ക് വലിച്ചൂരി അഭിമുഖം അവസാനിച്ച് ഇറങ്ങിപ്പോയി. ഹന്നയ്ക്കൊപ്പമുണ്ടായിരുന്ന നടന്‍ അഷ്‌കര്‍ സൗദാനും ഇറങ്ങിപ്പോയി.

ഒരു പ്രാങ്ക് ആയിരുന്നില്ലെന്നും റീച്ച് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉചിതമല്ലെന്നും ഹന്ന വ്യക്തമാക്കി. ”എന്ത് ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിന് മുമ്പെ അവതാരക ചോദിച്ചിരുന്നു. പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ആ ചോദ്യം ഉചിതമായിരുന്നില്ല.”

”റീച്ച് കിട്ടാന്‍ വേണ്ടിയായിരിക്കും അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്ന് കരുതി. പക്ഷേ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു. ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കില്‍ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ.”

”എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അതൊരു തെറ്റായ ചോദ്യമല്ലേ? അങ്ങനെയൊരു വ്യക്തിയല്ല ഞാന്‍ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതല്‍ പറഞ്ഞു കുളമാക്കുന്നതിനെക്കാള്‍ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി” എന്നാണ് ഹന്ന പറയുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്