ഗൗതംമേനോന്റെ പുതിയ ചിത്രം; നായകനാകുന്നത് രജനികാന്തോ മോഹന്‍ലാലോ?

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട നാളെ തീയെറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. കൂടാതെ ചിയാന്‍ വിക്രം നായകനായ ധ്രുവനചത്രം എന്ന ചിത്രവും ഗൗതം മേനോന്റേതായി ഇനി റിലീസ് ചെയ്യാന്‍ ഉണ്ട്. ഏകദേശം 15 ദിവസത്തെ ഷൂട്ട് മാത്രമേ ഈ ചിത്രത്തിന് ബാക്കിയുള്ളു. അതിനൊപ്പം ജോഷ്വ എന്ന തന്റെ പുതിയ ചിത്രം തീര്‍ക്കുന്ന തിരക്കില്‍ ആണ് ഗൗതം മേനോന്‍ ഇപ്പോള്‍.

ഇപ്പോഴിതാ കോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പ്രകാരം ധ്രുവ നചത്രത്തിന് ശേഷം രജനികാന്ത് അല്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ ആണ് ഗൗതം വാസുദേവ് മേനോന്‍ പ്ലാന്‍ ചെയ്യുന്നത് എന്നാണ്. അത് കൂടാതെ ധ്രുവ് വിക്രമിനെ നായകനാക്കിയും ഒരു ചിത്രമൊരുക്കാന്‍ ഗൗതം വാസുദേവ് മേനോന് പ്ലാന്‍ ഉണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അടുത്തതായി ചെയ്യാന്‍ പോകുന്നത് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

ഈ ചിത്രം 2021 ല്‍ മാത്രമേ സംഭവിക്കാന്‍ സാധ്യത ഉള്ളു. പ്രശസ്ത തമിഴ് ട്രേഡ് അനലിസ്‌റ് ആയ രമേശ് ബാല ആണ് ഈ വാര്‍ത്ത ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഗൗതം വാസുദേവ് മേനോന്‍ പ്ലാന്‍ ചെയ്തു എങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.

Latest Stories

ഐഎംഎഫിലെ ഉന്നത പദവി രാജിവെച്ച് ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍