ഇത് ഇരട്ടത്താപ്പ്, യൂട്യൂബറുടെ രൂപത്തെ പരിഹസിച്ച് ഗൗരിയുടെ കമന്റ്; വീണ്ടും വിവാദം

ബോഡി ഷെയ്മിങ് ചോദ്യത്തിനെതിരെ യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച ഗൗരി കിഷന്‍ വിവാദത്തില്‍. യൂട്യൂബര്‍ ആര്‍എസ് കാര്‍ത്തിക്കിന്റെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഗൗരി കമന്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. യൂട്യൂബറുടെ രൂപത്തെ പരിഹസിച്ചുകൊണ്ട് എത്തിയ പോസ്റ്റിന് താഴെ ഗൗരി കിഷന്‍ തന്റെ ഔദ്യോഗിക ഐഡിയില്‍ നിന്ന് ‘ഹിയ്യോ’ എന്ന കമന്റ് പങ്കുവച്ചത്.

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ നിലപാട് എടുത്ത ഗൗരി, അതേ രീതിയില്‍ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. തന്റെ ശരീരത്തെ കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടി തന്നെ നേരിട്ട് പരിഹാസരൂപേണ കമന്റ് ചെയ്തതോടെ, ഗൗരിയുടെ പ്രതികരണത്തിലെ ആത്മാര്‍ഥതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഗൗരിയെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിലാണ് ബോഡി ഷെയ്മിങ് ചെയ്യുന്ന ചോദ്യത്തോട് ഗൗരി കിഷന്‍ പ്രതികരിച്ചത്.

സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യമെന്ന് പറഞ്ഞ് യുട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്. അതേസമയം, യൂട്യൂബറുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് ഗൗരി കിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊള്ളയായ വാക്കുകളും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് നടി പറയുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും