ഗൗരി കിഷന്‍ പ്രണയത്തില്‍? സഹതാരത്തിനൊപ്പമുള്ള വീഡിയോ വൈറല്‍

നടി ഗൗരി കിഷന്‍ പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ. ഗൗരിയുടെയും നടന്‍ ഷെര്‍ഷ ഷെരീഫിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ ഷെര്‍ഷയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് പുതിയ ചിത്രമായ ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോയാണ്. ഇത് കട്ട് ചെയ്ത് ചില രംഗങ്ങള്‍ മാത്രമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് രാത്രി പതിനൊന്ന് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു.

ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയമാണ് ലിറ്റില്‍ മിസ് റാവുത്തര്‍ പറയുന്നത്. നായകനായെത്തുന്ന ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12ന് റിലീസ് ചെയ്യും.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്