'ഗോൾഡി'ന് ​ഗോൾഡ് വില; ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് പോയത് റെക്കോഡ് തുകയ്ക്ക്

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോൾഡ്’ ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്.

ആമസോൺ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അണിയറ പ്രവർത്തകർ ഇതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് സിനിമയുടെ ഓവർസീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം.

പൃഥ്വിരാജ്, നയൻതാര, ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി