മോളിവുഡിലും 'വാംപെയര്‍' എത്തുന്നു; പുതിയ പരീക്ഷണവുമായി 'ഗോളം' ടീം

ഹോളിവുഡില്‍ മാത്രം കണ്ടു വന്ന ‘വാംപെയറിനെ’ മോളിവുഡില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്. കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചയായ ‘ഗോളം’ എന്ന സിനിമയ്ക്ക് ശേഷം മലയാളത്തില്‍ പുതിയ പരീക്ഷണവുമായി എത്തുകയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്. ‘ഹാഫ്’ എന്ന് പേരിട്ട വാംപെയര്‍ മൂവി ആണ് മോളിവുഡില്‍ ഒരുങ്ങാന്‍ പോകുന്നത്.

മലയാളത്തില്‍ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയര്‍ ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
രഞ്ജിത്ത് സജീവ് ആണ് ചിത്രത്തിലെ നായകന്‍. നായിക പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റു വിവരങ്ങളെല്ലാം വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫ് സംവിധാനം ചെയുന്നത്.

സംജാദിനൊപ്പം പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്. ‘ദി ക്രോണിക്കിള്‍സ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്‌സ്’ എന്നാണ് പുതിയ സിനിമയുടെ ടാഗ്ലൈന്‍. ഗോളം സിനിമയേക്കാള്‍ വലിയ കാന്‍വാസിലാണ് ഹാഫ് ഒരുങ്ങുന്നത്. മലയാളത്തിന് പുറത്തും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കാസ്റ്റിംഗിലും വലിയ താരനിര തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഫൈറ്റ് മാസ്റ്റേഴ്സ് അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തരെ പുറത്തു നിന്ന് കൊണ്ട് വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കലൂര്‍ ഐ.എം.എ ഹൗസില്‍ വെച്ച് നടന്ന ഗോളം, ഖല്‍ബ് എന്നീ ചിത്രങ്ങളുടെ വിജയഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. പിആര്‍ഓ: അരുണ്‍ പൂക്കാടന്‍.

Latest Stories

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും