ഗോഡ് ബ്ലെസ് യു ത്രില്ലര്‍ ചിത്രം ; ഷൂട്ടിംഗ് ആരംഭിച്ചു.

ദൈവം അനുഗ്രഹിക്കട്ടെ എന്ന നാമം അക്ഷരാര്‍ത്ഥത്തില്‍ ഫലവത്താകുന്ന ത്രില്ലര്‍ മൂഡിലുള്ള ചിത്രമാണ് ഗോഡ് ബ്ലെസ് യു. ഒരു ദിവസത്തെ 4 മണിക്കൂറിനിടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നിര്‍ണായക നിമിഷങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മൂന്നാം നിയമം എന്ന ചിത്രത്തിന് ശേഷം വിജീഷ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണിത്.

സാം എന്ന ചെറുപ്പക്കാരന്‍ ബാല്യകാല സഖിയായ ക്ലാരയെ സ്വന്തമാക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ വന്നുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്..വിഷ്ണു വിജയന്‍, ശബരി ബോസ് എന്നിവരാണ് സാമും ക്ലാരയൂ മായി വേഷമിടുന്നത്.ഫുള്‍ ടീം സിനിമാസ് ബാനറില്‍ ഇന്‍ അസോസിയേഷന്‍ ആ റേശ്വരം ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മുരുകന്‍ എംബി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനോയ് ഇടത്തിനകത്താണ്. ചായാഗ്രഹണം ദേവന്‍ മോഹനന്‍.

വിഷ്ണു വിജയന്‍, ശബരി ബോസ്, വിഷ്ണു മുരുകന്‍, ബിനോയ് ഇടത്തിനകത്ത്,സുനില്‍ സുഗത,കോട്ടയം പ്രദീപ്, പി എന്‍ സണ്ണി, സിനോജ് വര്‍ഗീസ്, ഉണ്ണി രാജ്, ബിറ്റോ ഡേവിസ്, സൂരജ് പോപ്പ്‌സ്, ജെന്‍സണ്‍, ഹരീശ്രീ യുസഫ്, നാരായണന്‍ കുട്ടി, അഞ്ജന അപ്പുക്കുട്ടന്‍, ഗായത്രി, നീന കുറുപ്പ്, ദീപിക, രമ്യ ആര്‍ നായര്‍, ശശി കുളപ്പുള്ളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സംഗീതം സുഭാഷ് കൃഷ്ണന്‍. എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു റ്റി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബി ആന്റണി. ആര്‍ട്ട് ഡയറക്ടര്‍ മയൂണ്‍ വി വൈക്കം. വസ്ത്രാലങ്കാരം, മേക്കപ്പ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതു രമ്യ ആര്‍ നായര്‍ എന്ന വനിതയാണ്. ഗാനരചന സന്തോഷ് കോടനാട്,സംഘട്ടനം അഷ്‌റഫ്ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍അമ്പിളി എസ് കുമാര്‍, സ്റ്റില്‍സ് ജിജു ചെന്താമര, ഡിസൈന്‍ മിഥുന്‍.പി ആര്‍ ഓ എം കെ ഷെജിന്‍ ആലപ്പുഴ.

Latest Stories

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു