'ഇഷ്ടം മൂത്ത് പ്രഭാസിന് ആരാധികയുടെ സ്‌നേഹത്തല്ല്'; വീഡിയോ വൈറല്‍

ഇഷ്ടതാരങ്ങളെ കാണുമ്പോള്‍ അവരുടെ കൂടെ നിന്ന് സെല്‍ഫി എടുക്കാനാണ് ആരാധകരുടെ ശ്രമം. അത്തരത്തില്‍ ഇഷ്ടതാരങ്ങളെ കണ്ടുമുട്ടുമ്പോഴും അവരോട് സംസാരിക്കാന്‍ സാധിക്കുന്നതും ഫോട്ടോ എടുക്കാന്‍ സാധിക്കുന്നതും ആരാധകരില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. അത്തരത്തിലുള്ള സന്തോഷ പ്രകടനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രഭാസിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ആരാധികയുടെ സന്തോഷപ്രകടനമാണ് വീഡിയോയില്‍.

കുറച്ചു ദിവസം മുമ്പ്  അമേരിക്കയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി പ്രഭാസ് പോയിരുന്നു. അവിടെ ലൊസാഞ്ചലസിലെ വിമാനത്താവളത്തില്‍ വെച്ച് ഒരു പെണ്‍കുട്ടി പ്രഭാസിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. താരത്തിന് അടുത്ത് എത്തി ഫോട്ടോ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പ്രഭാസ് ചിരിച്ചു കൊണ്ട് സമ്മതിച്ചു. ഒടുവില്‍ ആവേശം മൂത്തു ആ പെണ്‍കുട്ടി പ്രഭാസിന്റെ കവിളത്ത് ഒരു തട്ട് കൂടെ നല്‍കിയാണ് തുള്ളിച്ചാടി സ്ഥലം വിട്ടത്.

https://www.instagram.com/p/BuljAWkH44f/?utm_source=ig_web_copy_link

പെട്ടന്നുണ്ടായ ആരാധികയുടെ പ്രതികരണത്തില്‍ പ്രഭാസും അമ്പരന്നു. അപ്പോഴും ഒരു ചെറുചിരി തന്നെയായിരുന്നു പ്രഭാസിന്റെ മുഖത്ത്. പിന്നീട് മറ്റ് ആരാധകര്‍ക്കൊപ്പവും പ്രഭാസ് ഫോട്ടോയ്ക്ക് പോസ് പെയ്തു. സഹോയാണ് പ്രഭാസിന്റെ പുതിയ ചിത്രം. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്