അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപമാനിക്കുന്നു; ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്, വിവാദപോസ്റ്റ് പിന്‍വലിച്ച് തിയേറ്റര്‍

തൃശ്ശൂരിലെ ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വിതണവുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പ്‌ളേ ഹൌസ് റിലീസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രത്തിന്റെ റിലീസിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്ത ആളെകുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചു കൊണ്ട് തൃശൂരിലെ ഗിരിജ തീയേറ്റേഴ്‌സ് ഇട്ട ഫേസ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം തങ്ങള്‍ക്കു കൂടി ഒരാഴ്ച തരാം എന്ന് വാക്ക് പറഞ്ഞു വിതരണകാരന്‍ പറ്റിച്ചു എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ന്യായം വിതരണക്കാരന്റെ പക്ഷത്തായിരുന്നു. തൃശൂരിലെ തന്നെ രാംദാസ് തീയേറ്ററുമായിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി കരാര്‍ ഉണ്ടായിരുന്നത്. അവരുടെ തന്നെ വേറെ തീയേറ്ററുകളിലും ഈ ചിത്രം റിലീസ് ചെയ്യാനുള്ള കരാര്‍ ഉണ്ടായിരുന്നു. മികച്ച ചിത്രമാകും ഇതെന്ന സൂചനയുണ്ടായിരുന്നു കൊണ്ട് ലോങ്ങ് റണ്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വൈഡ് റിലീസ് ഒഴിവാക്കാന്‍ വിതരണക്കാരന്‍ തീരുമാനിച്ചതു. അപ്പോഴാണ് തങ്ങള്‍ക്കും ഒരാഴ്ച ഈ ചിത്രം വേണം എന്ന ആവശ്യവുമായി ഗിരിജ തീയേറ്റേഴ്‌സ് എത്തുന്നതും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്തത്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം നല്‍കുകയും ആ പ്രശ്‌നം പരിഹരിക്കാന്‍ വിതരണക്കാരന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഫിലിം ചേംബറിന്റെ താക്കീതു വന്നതോടെ അവര്‍ തങ്ങള്‍ ഇട്ട വിവാദ ഫേസ്ബുക് പോസ്റ്റുകള്‍ പിന്‍വലിച്ചു കഴിഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ