റീമേക്ക് വേണ്ട, സൂര്യയും ആമിറും ഒന്നിച്ച് അഭിനയിക്കും, ഒരേ ദിവസം തിയേറ്ററിലെത്തും; 'ഗജിനി 2' വരുന്നു

നടന്‍ സൂര്യയ്ക്ക് വലിയൊരു ബ്രേക്ക് സമ്മാനിച്ച ചിത്രമാണ് ‘ഗജിനി’. സൂപ്പര്‍ ഹിറ്റ് ആയി മാറിയ ചിത്രം സംവിധായകന്‍ എആര്‍ മുരുഗദോസ് ഈ സിനിമ, ഇതേ പേരില്‍ തന്നെ ഹിന്ദി റീമേക്ക് ഒരുക്കിയിരുന്നു. ആമിര്‍ ഖാന്‍ നായകനായി എത്തിയ ‘ഗജിനി’യും ഹിറ്റ് ആയി മാറിയിരുന്നു. ഗജിനിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിര്‍മ്മാതാക്കളായ അല്ലു അരവിന്ദ്, മധു മണ്ടേന എന്നിവര്‍ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയിലാണ്. ചിത്രം ഹിന്ദിയും തമിഴിലും ആമിര്‍ ഖാനെയും സൂര്യയെയും വച്ച് ഒരേ സമയം ഷൂട്ട് തുടങ്ങാനാണ് പദ്ധതി എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗജിനി 2വിന്റെ ആശയം സൂര്യയ്ക്കും ആമിര്‍ ഖാനും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്.

രണ്ട് പേരും വലിയ ആവേശത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ ഒരു റീമേക്ക് ആക്കി മാറ്റാന്‍ ഇരുതാരങ്ങളും ഒരുക്കമല്ല. അതിനാലാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഒരേ സമയം റിലീസ് ചെയ്യാനും അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2025 പകുതിയോടെ ഗജിനി 2വിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് ഇരു ഭാഷയിലും ചിത്രം സംവിധാനം ചെയ്യുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗജിനിയുടെ രണ്ടാം ഭാഗത്തില്‍ താനും ഭാഗമാണെന്ന് കങ്കുവയുടെ പ്രൊമോഷനോട് അനുബന്ധിച്ച് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ