ചിത്രീകരിച്ച ഭാഗങ്ങളില്‍ യാഷ് തൃപ്തനല്ല, ഗീതു മോഹന്‍ദാസുമായി അഭിപ്രായ വ്യത്യാസം; 'ടോക്‌സിക്' പ്രതിസന്ധിയില്‍

കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ‘ടോക്‌സിക്’ പ്രതിസന്ധിയില്‍. ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗീതു മോഹന്‍ദാസും യാഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്-കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19ന്‌ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യാഷ് പൂര്‍ണ്ണമായും തൃപ്തനല്ല എന്നാണ് വിവരം. കൂടുതല്‍ മാസ്, കമേഴ്സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം പുനര്‍നിര്‍മ്മിക്കണമെന്ന് യാഷ് അഭിപ്രായപ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ടോക്‌സിക്കിന്റെ റിലീസ് കാരണം ബോക്‌സ് ഓഫിസ് ക്ലാഷുകള്‍ ഒഴിവാക്കാന്‍ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ ‘ലവ് ആന്‍ഡ് വാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ടോക്‌സിക് നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ നയന്‍താര നായികയായി എത്തും.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍