ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ധ്രുവനച്ചത്തിരം ഉടന്‍.. വിശാല്‍ സിനിമയുടെ വിജയം പ്രചോദനമായി: ഗൗതം മേനോന്‍

വര്‍ഷങ്ങളായി പെട്ടിയില്‍ തന്നെ കിടക്കുകയാണ് ഗൗതം മേനോന്‍-വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’. 2016ല്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും സിനിമ ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. സിനിമയുടെ റിലീസിനെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍.

വിശാല്‍ ചിത്രം ‘മദ ഗജ രാജ’യുടെ മിന്നും വിജയം തനിക്ക് പ്രചോദനമായെന്നും ഇനി എന്തായാലും ധ്രുവനച്ചത്തിരം റിലീസ് ചെയ്യും എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. 12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു മദ ഗജ രാജ റീലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുള്ളില്‍ 25 കോടി കളക്ഷന്‍ നേടി ചിത്രം മുന്നേറുകയും ചെയ്യുന്നുണ്ട്.

അതിനാല്‍ 2016ല്‍ ഷൂട്ട് ചെയ്ത ചിത്രം താനും പുറത്തിറക്കും എന്നാണ് ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ”ഇപ്പോള്‍ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും” എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

അതേസമയം, ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും ഗൗതം മേനോന്‍ ആരോപിച്ചിരുന്നു. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

Latest Stories

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ