തട്ടിപ്പ് പെരുകുന്നു; സന്തോഷ് ശിവന്‍റെയും ബാഹുബലി നിര്‍മാതാവിന്‍റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെയും, ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ നിർമാതാവായ ഷോബു യർലഗഡ്ഡയുടെയും, സന്തോഷ് ശിവന്‍റെ അസിസ്റ്റന്റിന്റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇതൊരു സ്കാമാണെന്നും ഇവർ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.

ആരും തങ്ങൾക്ക് മെസ്സേജ് അയക്കുകയോ വരുന്ന മെസ്സേജുകൾക്ക് മറുപടി അയക്കുകയോ ചെയ്യരുതെന്നും ഇവർ കുറിച്ചിട്ടുണ്ട്. അതേസമയം സന്തോഷ് ശിവൻ തന്‍റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈകാതെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദേഹം അറിയിച്ചു. തന്‍റെ പേരിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

തന്‍റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി ഷോബു യർലഗഡ്ഡ എക്‌സിലാണ് (പഴയ ട്വിറ്റര്‍) അറിയിച്ചത്. വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾ കയ്യേറുന്നത് തുടര്‍ക്കഥയാവുകയാണ്. ഇത്തരത്തിൽ നിരവധി പേരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണങ്ങൾ നഷ്ടമായിക്കഴിഞ്ഞു. തമിഴ്നാട് പൊലീസിന്‍റെ ‌സൈബർ ക്രൈം വിങ്ങിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും ഇത് സംബന്ധിച്ച പരാതികളെത്തിയിട്ടുണ്ട്. പരാതിയെത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് പിന്നാലെ ഉപഭോക്താക്കളു‌ടെ വാട്‌സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച് മറ്റൊരു ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ലോഗിൻ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികൾ ചെയ്യുന്നത്. ഇതോടെ യഥാർഥ ഉടമയുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് അക്കൗണ്ട് ലോഗൗട്ടാകുന്നു. പിന്നീട് ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല. വാട്‌സ്ആപ്പ് അയയ്ക്കുന്ന ഒടിപി കൈക്കലാക്കിയാണ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യുക.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്