'ഫോറന്‍സിക് ഒറ്റവാക്കില്‍ കിടു പടം, മലയാളത്തില്‍ എണ്ണം പറഞ്ഞ ഒരു സൈക്കോ ത്രില്ലര്‍'

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ഫോറന്‍സിക്” ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് ഫോറന്‍സിക് തിയേറ്ററുകളിലേക്ക് എത്തിയത്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ദിയ കുക്കു എന്ന യുവതി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഫോറന്‍സിക് കണ്ടു .. ഒറ്റവാക്കില്‍ കിടു പടം .. മലയാളത്തില്‍ എണ്ണം പറഞ്ഞ ഒരു സൈക്കോ ത്രില്ലര്‍ തന്നെ ..
ടോവിനോ , മംമ്ത , ധനേഷ് (ഉബൈദ്), ബാല താരങ്ങള്‍ എല്ലാം ഒരേ പൊളി സഞ്ജന സാജനും കലക്കി ..
Bgm എല്ലാം തന്നെ നല്ല എഫ്ഫക്റ്റ് ഉള്ളവ ആയിരുന്നു .. ഒരു ലാഗ് പോലും എങ്ങും തോന്നിയില്ല .. പ്രത്യേകിച്ച് പാളിച്ചകളും ഇല്ല .. ആകെ ഒരു പോരായ്മ തോന്നിയത് ശ്രീകാന്ത് മുരളിയുടെ ഡയലോഗ് ഡെലിവറി മാത്രം ..
ഇന്റര്‍വെല്‍ സീന്‍ ഒക്കെ നല്ല ഒഎംജി ഫീല്‍ തന്നു .. ട്വിസ്റ്റ് ഒക്കെ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ..
അവസാനത്തെ കാറില്‍ വെച്ചുള്ള ഫൈറ്റ് സീന്‍
മൊത്തത്തില്‍ ഒരു ഉഗ്രന്‍ വെല്‍ മേഡ് ത്രില്ലെര്‍..
തീയറ്ററില്‍ നിന്നു തന്നെ കാണാന്‍ ശ്രമിക്കുക
റിവ്യൂ എഴുതി അത്ര പരിചയം ഇല്ല പക്ഷെ ഈ പടം കണ്ടപ്പോള്‍ 2 വാക്ക് കുറിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു …

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു