ടിനു പാപ്പച്ചന്‍- ആന്‍റണി വര്‍ഗീസ് കൂട്ടുകെട്ടിന്‍റെ 'അജഗജാന്തരം'; ഫസ്റ്റ്‌ലുക്ക് എത്തി

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അജഗജാന്തരത്തിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. അജഗജാന്തരം എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. മാസ്സ് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ടിനു പാപ്പച്ചന്‍ ചിത്രം സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന ആണ് നിര്‍മ്മിക്കുന്നത്.

അജഗജാന്തരത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് തുടങ്ങിയവാരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്സ് ബിജോയ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രി ടീം വീണ്ടും ഒന്നിക്കുബോള്‍ തിയേറ്ററില്‍ മറ്റൊരു ദൃശ്യവിസ്മയം തന്നെയായിരിക്കും അജഗജാന്തരം. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി