ദളപതിക്ക് പിറന്നാള്‍ സമ്മാനം; വിജയ് - ആറ്റ്‌ലി - നയന്‍താര ചിത്രം 'ബിഗില്‍'

തെറി, മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി- വിജയ് ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. വിജയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് അറ്റ്‌ലി പോസ്റ്റര്‍ പുറത്തു വിട്ടത്. ബിഗില്‍ എന്ന് പേരിട്ടിരിക്കുന്ന വിജയ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുമെന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാകുന്നത്.

ജെഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്ന ഒരു ലുക്കിലും, മുണ്ടും ഷര്‍ട്ടും ധരിച്ച് നരകയറിയ മറ്റൊരു ലുക്കിലുമാണ് വിജയ് പോസ്റ്ററില്‍. നയന്‍താര നായികയായെത്തുന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചായാണ് വിജയ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്.
ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം എ.ജി.എസ് എന്റര്‍ടെയ്‌മെന്റ്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുക.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...