ഷൂട്ടിംഗ് ലൊക്കേഷനിൽ തീപിടുത്തം; ഒരാൾ മരിച്ചു

രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രൺബീർ കപൂർ നായകനാവുന്ന ലവ് രഞ്ജൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മനീഷ് ദേവാഷി (32)യെ അടുത്തുള്ള കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് അപകടമുണ്ടായത്. പത്ത് അ​ഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

സംഭവത്തേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് മര ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന താൽക്കാലിക പന്തലിൽ തീ പടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രാജശ്രീ പ്രൊഡക്ഷൻസിന്റെ സെറ്റും സംവിധായകൻ ലവ് രഞ്ജന്റെ പുതിയ സിനിമയുടെ സെറ്റുമാണ് തീപിടുത്തത്തിൽ കത്തിനശിച്ചതെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി അശോക് ദുബെ പറഞ്ഞു.

&

;

രൺബീർ കപൂറും, ശ്രദ്ധാ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഒന്നര വർഷം മുമ്പ് ബാംഗൂർ നഗറിലെ ഒരു ഫിലിം സെറ്റിലും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. അന്ന് സെറ്റൊരുക്കിയ അതേ വ്യക്തി തന്നെയാണ് ഈ സെറ്റുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.

Latest Stories

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'