കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന നടി, തെലുങ്കില്‍ തിളങ്ങി ദുല്‍ഖര്‍; ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

69-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് 2023 പ്രഖ്യാപിച്ചു. മലയാളത്തില്‍ മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദര്‍ശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം അലെന്‍സിയറിനും നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തില്‍ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടന്‍ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്താനായില്ല എന്നും, അതിനാല്‍ കഴിഞ്ഞ വര്‍ഷം ഫിലിംഫെയര്‍ തിളങ്ങിയ പ്രതിഭകളെ അഭിനന്ദിക്കാന്‍ ഡിജിറ്റലായി വിജയികളെ പ്രഖ്യാപിക്കുകയാണ് എന്നും ഫിലിംഫെയര്‍ അറിയിച്ചു.

പുരസ്‌കാരങ്ങളുടെ പട്ടിക:

മലയാളം:

മികച്ച ചിത്രം: ന്നാ താന്‍ കേസ് കൊട്

മികച്ച സംവിധായകന്‍: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച സിനിമ (ക്രിട്ടിക്‌സ്): അറിയിപ്പ് (മഹേഷ് നാരായണന്‍)

മികച്ച നടന്‍: കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച നടന്‍ (ക്രിട്ടിക്‌സ്): അലന്‍സിയര്‍ ലേ ലോപ്പസ് (അപ്പന്‍)

മികച്ച നടി: ദര്‍ശന രാജേന്ദ്രന്‍ (ജയ ജയ ജയ ജയ ഹേ)

മികച്ച നടി (ക്രിട്ടിക്‌സ്): രേവതി (ഭൂതകാലം)

സഹ നടന്‍: ഇന്ദ്രന്‍സ് (ഉടല്‍)

സഹ നടി: പാര്‍വതി തിരുവോത്ത് (പുഴു)

മികച്ച സംഗീത ആല്‍ബം: കൈലാസ് മേനോന്‍ (വാശി)

മികച്ച ഗാനരചന: അരുണ്‍ അലത്ത് (ദര്‍ശന-ഹൃദയം)

മികച്ച പിന്നണി ഗായകന്‍: ഉണ്ണി മേനോന്‍ (രതിപുഷ്പം- ഭീഷ്മ പര്‍വ്വം)

മികച്ച പിന്നണി ഗായിക: മൃദുല വാര്യര്‍ (മയില്‍പീലി- പത്തൊന്‍പതാം നൂറ്റാണ്ട്)

തമിഴ്:

ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1

സംവിധാനം- മണി രത്‌നം (പൊന്നിയിന്‍ സെല്‍വന്‍ 1)

മികച്ച നടന്‍- കമല്‍ ഹാസന്‍

മികച്ച നടി (ക്രിട്ടിക്‌സ്)- നിത്യ മേനന്‍

സഹനടി- ഉര്‍വ്വശി (വീട്‌ല വിശേഷം)

തെലുങ്ക്:

ചിത്രം- ആര്‍ആര്‍ആര്‍

സംവിധാനം- എസ് എസ് രാജമൌലി (ആര്‍ആര്‍ആര്‍)

മികച്ച നടന്‍- രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ (ആര്‍ആര്‍ആര്‍)

മികച്ച ചിത്രം (ക്രിട്ടിക്‌സ്)- സീതാരാമം

മികച്ച നടന്‍ (ക്രിട്ടിക്‌സ്)- ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)

കന്നഡ:

ചിത്രം- കാന്താര

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി