ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയേക്കാള്‍ തകര്‍ന്നു നില്‍ക്കുന്നത് അഭയ ഹിരണ്‍മയിയാവും, അവർ അനുഭവിക്കുന്ന വേദന, എങ്കിലും മനുഷ്യനല്ലേ..; വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചത്.

ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്.

ഇരുവരുമൊത്തുള്ള ഫോട്ടോ വൈറലായി മാറിയതോടെ അഭയ ഹിരണ്‍മയിയുമായുള്ള ബന്ധവും ചര്‍ച്ചയായി മാറിയത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയില്‍ നിധി കുര്യന്‍ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എനിക്ക് അമൃത സുരേഷിന്റെ പാട്ടുകള്‍ ഇഷ്ട്ടമാണ്. അവരെ കാണാന്‍ ഇഷ്ട്ടമാണ്. മകള്‍ക്കൊപ്പം അവര്‍ ചെയ്യുന്ന വ്‌ലോഗുകള്‍ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റിയൂഡ്‌സ് ഇഷ്ട്ടമാണ്. ആരും പൂര്‍ണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. ജീവിച്ചു. അവര്‍ക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.

അവര്‍ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തു ആഘോഷിച്ചു. (സ്വാഭാവികം – ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകള്‍ വേണമല്ലോ. അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

ആരെയും വിധിക്കാന്‍ നില്‍ക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പൊ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം. എത്രത്തോളം അവര്‍ ആ ബന്ധത്തിന്റെ പേരില്‍ പൊതു വേദികളിലും സോഷ്യല്‍മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തില്‍ ചേര്‍ന്ന് നിന്നു. ഇപ്പോള്‍ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു.

ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.. ജീവന് തുല്യം സ്‌നേഹിച്ച മനുഷ്യരെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ചോര്‍ക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്‌നേഹം ഈസ് ബ്ലൈന്‍ഡ് എന്നാണല്ലോ. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാവാം. നമ്മള്‍ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശെരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കില്‍ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്‌നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വര്‍ത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാന്‍

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്