അമിത് ഷായുടെ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ മലയാളികളെ ഒറ്റുകൊടുക്കാൻ, നിങ്ങൾ ഒരു നല്ല നടൻ; സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ആരാധകർ

നടൻ ദേവൻ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു.  പിന്നാലെ ബിജെപിയിലേക്ക് ഉള്ള ക്ഷണം താൻ നിരസിച്ചുവെന്നും ദേവൻ തുറന്നു പറഞ്ഞിരുന്നു .

അമിത് ഷായെ നേരിൽ കണ്ടപ്പോൾ അദ്ദേഹം ക്ഷണിച്ചു. ഇല്ലാന്ന് ഞാന്‍ പറഞ്ഞു. അമിത്‌ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ‌ഞാന്‍. കോണ്‍ഗ്രസും എന്നെ ക്ഷണിച്ചു. അതും ഞാന്‍ നിരസിച്ചു.” എന്നാണ് ദേവൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.

ഇപ്പോഴിതാ നടന്റെ പാർട്ടിയുടെ നവ  പതാക പ്രഖ്യാപന പ്രചാരണ യാത്ര നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ദേവനെതിരെ വലിയ വിമർശനങ്ങളും ഉയരുകയാണ്. ബിജെപിയോടൊപ്പം പ്രവർത്തിക്കുന്നില്ലെന്ന് പറയുമ്പോഴും ദേവൻ അമിത് ഷായുടെ ആശയങ്ങൾക്കൊപ്പം തന്നെയാണെന്നാണ് അഭിപ്രായപ്പെടുന്നത്.

എന്നാൽ ചില ആരാധകർ താങ്കൾ ഒരു നല്ല അഭിനേതാവാണെന്നും എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങി മലിനമാകുന്നതെന്നും ചോദിക്കുന്നു. പാർട്ടിക്ക് ആശംസകളുമായി എത്തിയവരും കുറവല്ല.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്