ആരാധകർക്ക് ചില സമയത്ത് ഭ്രാന്താണ്, ഞങ്ങള്‍ മാന്യന്മാര്‍; ചുംബന വീഡിയോ വിവാദത്തിൽ ഉദിത് നാരായൺ

ലൈവ് മ്യൂസിക് ഷോയ്ക്കിടെ സ്ത്രീകളെ ചുംബിക്കുന്ന ഗായകൻ ഉദിത് നാരായണിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സെല്‍ഫി എടുക്കാനായെത്തിയ സ്ത്രീകളെ പിടിച്ച് ചുംബിക്കുന്ന ഉദിത് നാരായണന്റെ വീഡിയോയാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായകൻ.

ആരാധകർ സ്നേഹം കൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ സോഷ്യൽ മീഡിയ അനാവശ്യമായി വിവാദമാക്കുകയാണ് എന്നും ഉദിത് നാരായൺ ആരോപിച്ചു. ഞങ്ങൾ മാന്യരായ ആളുകളാണ് എന്നും ഗായകൻ പറഞ്ഞു. ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതില്ല എന്നും ഉദിത് നാരായൺ പറഞ്ഞു.

‘ആരാധകർക്ക് ചില സമയത്ത് ഭ്രാന്താണ്. ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ മാന്യരായ ആളുകളാണ്. ചിലർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സ്നേഹം ഇതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആൾക്കൂട്ടത്തിൽ ധാരാളം ആളുകൾ ഉണ്ടാകാറുണ്ട്. ഞങ്ങൾക്ക് അംഗരക്ഷകരുമുണ്ട്. എന്നാൽ തങ്ങൾക്ക് കണ്ടുമുട്ടാൻ അവസരം ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്. അതുകൊണ്ട് ചിലർ ഹസ്തദാനത്തിനായി കൈകൾ നീട്ടും, ചിലർ കൈകൾ ചുബിക്കും… ഇതെല്ലാം ഭ്രാന്താണ്. നമ്മൾ ഇതൊന്നും ശ്രദ്ധിക്കേണ്ട’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫി എടുക്കാനായി ഉദിത് നാരായണന് അടുത്തെത്തുന്നത്. സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകള്‍ക്കെല്ലാം ഉദിത് നാരായണ്‍ ചുംബനം നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെല്‍ഫി എടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്ത ശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകന്‍ കവിളില്‍ ചുംബനം നല്‍കി.

ഇതോടെ പിന്നാലെ ഫോട്ടോ എടുക്കാനെത്തിയ മറ്റ് സ്ത്രീകളെയെല്ലാം ഗായകന്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷനും ഗായകനൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയെങ്കിലും ഉദിത് നാരായണ്‍ ഇയാളെ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചു.

ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് നിര്‍ദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെല്‍ഫി പകര്‍ത്തുകയും ഗായകന്റെ കവിളില്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചതോടെ, ഇവരുടെ ചുണ്ടുകളില്‍ ഉദിത് നാരായണ്‍ ചുംബിക്കുകയായിരുന്നു.

അതേസമയം, ഗായകന്‍ ചെയ്തതില്‍ തെറ്റില്ല എന്നാണ് ചിലര്‍ ഈ വീഡിയ്ക്ക് കമന്റ് ആയി കുറിക്കുന്നത്. സ്ത്രീകളെ ആരും നിര്‍ബന്ധിച്ചില്ലല്ലോ എന്നും അവര്‍ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണിത് എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

Latest Stories

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി