നടി ദിവ്യ സ്പന്ദന അന്തരിച്ചു? പ്രതികരിച്ച് കുടുംബം

നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ വാര്‍ത്ത. വിദേശ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായാണ് പ്രചാരണം. ട്വിറ്ററിലും വാര്‍ത്താ ചാനലുകളിലും ഈ റിപ്പോര്‍ട്ട് എത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും ദിവ്യക്ക് കുഴപ്പമില്ലെന്നും കുടുംബം അറിയിച്ചു.

രണ്ട് ദിവസത്തിന് ശേഷം ദിവ്യ ബംഗളൂരുവില്‍ എത്തും. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥരാണ്. ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കരുത് എന്ന് ദിവ്യയുടെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു. നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകള്‍ക്ക് മുമ്പാണ്. അത് ചിലര്‍ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ‘അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു ദിവ്യ സ്പന്ദനയുടെ സിനിമാ അരങ്ങേറ്റം. ‘പൊല്ലാതവന്‍’, ‘വാരണം ആയിരം’, ‘സഞ്ജു വെഡ്‌സ് ഗീത’, ‘ലക്കി’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച ദിവ്യ ‘ഉത്തരാഖണ്ഡ’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം. 2013ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്പന്ദന എന്ന രമ്യ ലോക്‌സസഭയിലേക്ക് എത്തിയത്.

Latest Stories

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"