ഓണം കളറാക്കാൻ ഫഹദും കല്യാണിയും; ചിരി നിറച്ച് 'ഓടും കുതിര ചാടും കുതിര' ട്രെയിലർ

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന അൽത്താഫ് സലിം ചിത്രം ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി വിഭാ​ഗത്തിൽപ്പെടുന്ന സിനിമ ഓണം റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 2.36 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചിരിനിമിഷങ്ങളും ഒപ്പം ആകാംക്ഷയും നൽകുന്നുണ്ട്. ഓഗസ്റ്റ് 29 ന് എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്‍നർ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലർ സമ്മാനിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അൽത്താഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് നിർമ്മാണം.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു  താരങ്ങൾ. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- നിധിൻ രാജ് അരോൾ. പ്രൊഡക്ഷൻ ഡിസൈൻ- അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ.

മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- നിക്സൻ ജോർജ്, കളറിസ്റ്റ്- രമേശ്‌ സി പി, ലിറിക്സ്- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ- ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ- ഡിജിബ്രിക്‌സ്, സ്റ്റിൽ ഫോട്ടോഗ്രഫി- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടെയ്‍ൻമെൻറ്സ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”