പാസ്റ്ററായി ഫഹദ് ഒപ്പം നസ്രിയയും, സംഘട്ടനരംഗം പകര്‍ത്താന്‍ റോബോട്ടിക് കാമറ; ട്രാന്‍സിന്റെ വിശേഷങ്ങള്‍

കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു വേഷവുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഫഹദ് ഫാസില്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഒരു പാസ്റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോക്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ്, അശ്വതി മേനോന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കൂടാതെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയില്‍ നിന്നാണ് കാമറ സംഘമെത്തിയത്.ഏഴുവര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്.

18 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ട്രാന്‍സ് നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിസന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. ഇതുവരെ നൂറ്റിപത്ത് ദിവസമാണ് ചിത്രീകരണം നടത്തിയത്.20 ദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ചിത്രത്തില്‍ അതിഥി താരമായി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായി ട്രാന്‍സ് തിയേറ്ററുകളിലെത്തും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...