മമ്മൂട്ടിയും ലിജോയും വീണ്ടുമൊന്നിക്കുന്നു, ഫഹദും ഒപ്പം?

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി- ലിജോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയായിരിക്കും പുതിയ ചിത്രം നിര്‍മ്മിക്കുക എന്നാണ് സൂചന. ആമേന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നും ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നോ പുതിയ സിനിമയെക്കുറിച്ച് അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.അതേസമയം ‘പുഴു’വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമ മെയ് 13നാണ് സോണി ലിവ് വഴി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.’ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്