കമല്‍ഹാസന് വില്ലന്‍ ഫഹദ് ഫാസില്‍? ലോകേഷ് കനകരാജിന്റെ ഗ്യാംഗ്‌സ്റ്റര്‍ ചിത്രം ഒരുങ്ങുന്നു

കമല്‍ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന “വിക്രം” ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളി താരം ഫഹദ് ഫാസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫഹദിന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

കമല്‍ഹാസന്‍ന്റെ 232ാമത് സിനിമയും ലോകേഷിന്റെ അഞ്ചാമത്തെ സിനിമയുമാണ് വിക്രം. ഗ്യാംഗ്സ്റ്റര്‍ മൂവിയായാണ് സിനിമ ഒരുങ്ങുന്നത്. കമലിന്റെ പിറന്നാള്‍ ദിനത്തില്‍ നവംബറില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരുന്നു. നിഗൂഢമായ കഥാപാത്രമായാണ് ടീസറില്‍ കമല്‍ പ്രത്യക്ഷപ്പെട്ടത്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷമാണ് സിനിമ പ്രദര്‍ശനത്തിനെത്തുക. വിക്രം എന്ന പേരില്‍ 1986-ല്‍ കമല്‍ഹാസന്റെ മറ്റൊരു ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അന്നത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സിനിമ കമലിന്റെ സൂപ്പര്‍ ഹിറ്റുകളിലൊന്നാണ്. അതേസമയം, വിജയ് നായകനായ മാസ്റ്റര്‍ ആണ് ലോകേഷ് കനകരാജിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കൈദി എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ശ്രദ്ധേയനായത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. കൈദിയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!