രഹസ്യമായി വിവാഹിതരായോ? രശ്മികയെ ചേര്‍ത്തു പിടിച്ച് വിജയ്, ചിത്രങ്ങള്‍ക്ക് പിന്നില്‍..

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രം പുറത്തെത്തിയതോടെയാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വൈറല്‍ ചിത്രം പ്രചരിച്ചതോടെ അതിന് പിന്നിലെ സത്യവും പുറത്തെത്തി.

പ്രചരിക്കുന്ന ചിത്രത്തില്‍ ഓഫ് വൈറ്റ് നിറത്തില്‍ലുള്ള ഷെര്‍വാണിയും തലപ്പാവുമാണ് വിജയ് ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് രശ്മിക അണിഞ്ഞിരിക്കുന്നത്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളുമുണ്ട്.

ഒരു ഫാന്‍ മെയ്ഡ് ഫോട്ടോയാണ് വിവാഹചിത്രം എന്ന പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് എന്നാണ് വിവരം. വിജയ്‌യും രശ്മികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.

‘ഗീതഗോവിന്ദം’ ചിത്രത്തിലൂടെയാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ജോഡി ശ്രദ്ധിക്കപ്പെടുന്നത്. ‘ഡിയര്‍ കോമ്രേഡ്’ എന്ന സിനിമ കൂടി എത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നും അതുകൊണ്ടാണ് ഇത്ര നല്ല കെമിസ്ട്രിയെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളായ വിജയ്‌യും രശ്മികയും ഡിന്നറിനും വെക്കേഷന്‍ യാത്രകളും ഒന്നിച്ച് നടത്താറുണ്ട്. ഇതും ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അതേസമയം, സാമന്തയ്‌ക്കൊപ്പമുള്ള ‘ഖുശി’ എന്ന ചിത്രമാണ് വിജയ്‌യുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘മിഷന്‍ മജ്‌നു’, ‘വാരിസ്’, ‘ആനിമല്‍’, ‘പുഷ്പ 2’ എന്നിവയാണ് രശ്മികയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്