ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'

റെക്കോർഡുകൾ തകർത്താണ് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘തുടരും’ തിയേറ്ററുകളിൽ തുടരുന്നതിനിടെയാണ് സിനിമ ഒടിടിയിൽ എത്തിയത്. എന്നാൽ ഒടിടിയിൽ എത്തിയതിന് ശേഷവും തിയേറ്ററിൽ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപോർട്ടൻ ഇപ്പോൾ പുറത്തുവരുന്നത്.

പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദർശനം നടത്തിയത്. ഞായറാഴ്ച ദിവസമായ ഇന്നലെയും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഒടിടി റിലീസിനെത്തുടർന്ന് സിനിമ ചില തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഷോ ഉള്ളത്.

അതേസമയം, ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തിൽ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ. കേരളാ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.

ശോഭന നായികയായി എത്തിയ ചിത്രത്തിൽ വിന്റേജ് ലാലേട്ടനെ കാണാൻ കഴിഞ്ഞു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു