'എപ്പോഴും സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പെരുമാറാൻ പറയുന്നത് കഷ്ടമാണ്'; കുട്ടികളെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് ശക്തമായ മറുപടിയുമായി ദീപിക പദുക്കോൺ

കരിയറിലെ ഏറ്റവും സുവർണ കാലത്തിലൂടെയാണ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും കടന്നു പോകുന്നത്. . വിവാഹത്തിന് മുന്നേ ഗോസ്സിപ് കോളങ്ങളുടെ സ്ഥിരം ഇരകളായിരുന്നു ഇവർ. ഇപ്പോൾ ദീപിക ഗർഭിണി ആണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പുറത്തു വരുന്നു. ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ദീപിക പദുകോൺ.

ഇത്തരം ഗോസിപ്പുകൾ തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. എന്നാൽ സമൂഹത്തിലെ നിലനിൽക്കുന്ന സങ്കല്പങ്ങൾക്കനുസരിച്ചു വരുന്ന ചോദ്യങ്ങൾ അലോസരം ഉണ്ടാക്കുന്നുണ്ട്. കുട്ടികളെ സ്നേഹിക്കുകയും കുട്ടികൾ വേണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. എന്നാൽ ഇപ്പോഴത്തെ മുഴുവൻ ശ്രദ്ധയും കരിയറിൽ മാത്രമാണ്.

എപ്പോഴും സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പെരുമാറാൻ പറയുന്നത് കഷ്ടമാണ്. ഇനി കല്യാണം കഴിച്ചുകൂടെ, കുട്ടികൾ ആയിക്കൂടെ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ പറഞ്ഞുറപ്പിച്ച പ്രതീക്ഷകൾ പോലെയാണ്. മുന്നേയും ഇത്തരം ഇടപെടലുകൾക്കെതിരെ ദീപിക ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ പറയുന്ന ചിപ്പാക്കിന്റെ ചിത്രീകരത്തിലാണ് ദീപിക ഇപ്പോൾ. ദീപികയും രൺവീറും ഒന്നിച്ചഭിനയിക്കുന്ന 83 ആണ് പുറത്തു വരാനുള്ള മറ്റൊരു സിനിമ. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മറ്റൊരു ബയോപിക്ക് ആണ്. രൺവീർ സിംഗ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവ് ആയി വരുന്ന സിനിമയിൽ അദ്ദേഹത്തിൻറെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ