രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനൊപ്പം ബെഡ്‌റൂമില്‍..; ബാലയ്‌ക്കെതിരെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് എലിസബത്ത്

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലയ്‌ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ബാലയും എലിസബത്തും സംസാരിക്കുന്ന 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്‌റൂമില്‍ കയറ്റിയതിനെ എതിര്‍ക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

ഓഡിയോ ക്ലിപ്പിലുള്ള വാക്കുകള്‍: ജേക്കബ് ചേട്ടാ… ഒന്നരയ്ക്ക് ഇവിടെ ബെഡ്‌റൂമില്‍ കയറുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോള്‍ സമയം. (‘നീ പുറത്തു പോയ്‌ക്കോളൂ’ എന്ന് ബാല പറയുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം) എനിക്കു പുറത്തു പോകാന്‍ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവര്‍ക്കു കിടക്കണ്ടേ? (‘ഇതെന്റെ വീടല്ലേ’ എന്ന് ബാല പറയുന്നു) നിങ്ങള്‍ കല്യാണം കഴിച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. (‘ശരി…. ശരി….’ ചിരിക്കുന്നു… ‘നാവുടെ അളവ് അളക്കണം’)

ഓഡിയോ ക്ലിപ്പിനൊപ്പമുള്ള സ്‌ക്രീന്‍ ഗ്രാബില്‍ കാണുന്ന പോസ്റ്റിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കി. എലിസബത്ത് മുമ്പിട്ട ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഗ്രാബ് ആണ് ഓഡിയോ ക്ലിപ്പിന് കൊടുത്തിരിക്കുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്.

അര്‍ധരാത്രി മറ്റൊരാളെ ബെഡ് റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നതിനെ എതിര്‍ത്ത് സംസാരിച്ചതിന് ശേഷം ആ വീട്ടില്‍ കഴിയാന്‍ ഭയം തോന്നിയപ്പോള്‍ ഇട്ട പോസ്റ്റാണ് ഇത് എന്നാണ് എലിസബത്തിന്റെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയാനുള്ള ധൈര്യം അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത് എന്നാണ് എലിസബത്ത് പറയുന്നത്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്