ഓസ്‌കര്‍ ശില്പം ചേര്‍ത്ത് പിടിച്ച് ബൊമ്മനും ബെല്ലിയും; വൈറലായി ഫോട്ടോ

95-ാമത് ഓസ്‌കറില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു എലിഫന്റ് വിസ്പറേഴ്‌സിന് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ ഡോക്യുമെന്ററി സമ്മാനിച്ച അഭിമാന നേട്ടത്തിന്റെ സുവര്‍ണ ശില്പം ബൊമ്മനും ബെല്ലിയും ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പങ്കുവെച്ച ചിത്രത്തിന് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ‘നമ്മള്‍ വേര്‍പിരിഞ്ഞിട്ട് നാല് മാസമായി, പക്ഷെ ഇപ്പോള്‍ എനിക്ക് എന്റെ വീട്ടില്‍ തിരികെ എത്തിയത് പോലെ തോന്നുന്നു,’ കാര്‍ത്തികി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.

ഇരുവരും പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം കാണാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു, ഇരുവരുടെയും പുഞ്ചിരി കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍.

തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു, അമ്മു എന്നീ അനാഥ ആനക്കുട്ടികളുടെ കഥയാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. ഇരുവര്‍ക്കുമിടയിലുള്ള ഊഷ്മളമായ ബന്ധവും അവരുടെ ചുറ്റുപാടുകളും പ്രകൃതി സൗന്ദര്യവും ഡോക്യുമെന്ററി പറയുന്നു.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍