'ഈശോ' എന്ന പേര് പറ്റില്ല; നാദിര്‍ഷ ചിത്രം ചട്ടം പാലിച്ചില്ലെന്ന് ഫിലിം ചേംബര്‍

നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് ‘ഈശോ’ എന്ന പേര് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഫിലിം ചേംബര്‍. ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചത്. സിനിമയുടെ നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളികൊണ്ടായിരുന്നു ഫിലിം ചേംബറിന്റെ മറുപടി. അതേസമയം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് ഫിലിം ചേംബറിന്റെ അനുമതി ആവശ്യമില്ല.

ഇതേപേരില്‍ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധിക്കും. നേരത്തെ ചിത്രത്തിനെതിരെയും സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരെയും വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു.

ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്.

Latest Stories

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്