“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം – “ഈവലയം” – ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്.

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത “ഈവലയം” ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. ഡിജിറ്റൽ ആസക്തിയുടെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധർ ഗുരുതരമായ മുന്നറിയിപ്പുകൾ നൽകുന്ന ഒരു കാലത്താണ് ഈ ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. നോമോഫോബിയ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് “ഈവലയം”.

പുതുമുഖ നടി ആഷ്‌ലി ഉഷയാണ് ഈവലയത്തിലെ നായിക. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്ക്രീൻ ആസക്തി ബാധിച്ച കൗമാരക്കാരുടെ വൈകാരിക സംഘര്ഷങ്ങളും അവരുടെ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയും ഇത് ഫലപ്രദമായി പകർത്തുന്നു. ശ്രീജിത്ത് മോഹൻദാസ് രചനയും അരവിന്ദ് കമലാനന്ദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ റഫീഖ് അഹമ്മദ് എഴുതി ജെറി അമൽദേവ് സംഗീതം പകർന്ന രണ്ടു ഗാനങ്ങളും സന്തോഷ് വർമ്മ എഴുതി എബി സാൽവിൻ തോമസ് സംഗീതം നൽകിയ മറ്റൊരു ഗാനവുമുണ്ട്.

സിനിമയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യം കണക്കിലെടുത്തു സംസ്ഥാന സർക്കാർ വിനോദ നികുതി ഇളവ് നൽകിയിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിലും പൊതുവിദ്യാഭ്യാസ വിഭാഗത്തിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ ചിത്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കുട്ടികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമ്മാതാവ് ജോബി ജോയ് വിലങ്ങൻപാറ പറഞ്ഞു.

റിലീസിന്റെ ഭാഗമായി ജൂൺ 13 ന് കൊച്ചിയിൽ അധ്യാപകർ, മാനസികാരോഗ്യ വിദഗ്ധർ, രക്ഷാകർതൃ ഗ്രൂപ്പുകൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടിപ്പിച്ച് പ്രത്യേക പ്രിവ്യൂ സ്ക്രീനിംഗ് നടക്കും.

ഈവലയം — സിനിമയുടെ വിശദാംശങ്ങൾ
* റിലീസ് തീയതി: ജൂൺ 13, 2025
* ഭാഷ: മലയാളം
* ദൈർഘ്യം: 2 മണിക്കൂർ 8 മിനിറ്റ്
* സംവിധായിക: രേവതി എസ്. വർമ്മ
* നിർമ്മാതാവ്: ജോബി ജോയ് വിലങ്ങൻപാറ
* രചയിതാവ്: ശ്രീജിത്ത് മോഹൻദാസ്
* ഗാന രചന : റഫീഖ് അഹമ്മദ് , സന്തോഷ് വർമ്മ
* സംഗീതം: ജെറി അമൽദേവ് , എബി സാൽവിൻ തോമസ്
* വിഭാഗം: സാമൂഹിക നാടകം / കുടുംബം / കുട്ടികൾ

Latest Stories

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും