വിജയയാത്ര തുടര്‍ന്ന് ഈ.മ.യൗ; രണ്‍വീറിനൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് ചെമ്പന്‍ വിനോദ്

ചലച്ചിത്രമേളകളില്‍ മലയാളത്തിനായി അവാര്‍ഡുകല്‍ വാരിക്കൂട്ടി പ്രയാണം തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ കാറ്റഗറിയില്‍ മൂന്ന് അവാര്‍ഡുകളാണ് ചിത്രം നേടിയത്. മികച്ച നടന്‍, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്‌കാരം.

മികച്ച നടനുള്ള പുരസ്‌കാരം ഈ.മ.യൗവിലെ അഭിനയത്തിലൂടെ ചെമ്പന്‍ വിനോദിനെ തേടിയെത്തി. “പത്മാവതി” യിലെ അഭിനയത്തിലൂടെ രണ്‍വീര്‍ സിംഗും മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാര്‍ഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഈ അവാര്‍ഡുകള്‍ ഇറാനിയന്‍ ചിത്രമായ “ഗോള്‍നെസ”യ്‌ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്.

https://www.facebook.com/photo.php?fbid=2097260280327500&set=a.904478316272375&type=3&theater

പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രമേയമാക്കിയ “ഈ.മ.യൗ” ഗോവന്‍ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. മികച്ച സംവിധായകന്‍, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ കാറ്റഗറികളിലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയത്.

Latest Stories

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി