ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി

ബെറ്റിങ് ആപ്പുകൾക്കായി പരസ്യം ചെയ്തതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദ​ഗുബാട്ടി ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി. ഇവർക്ക് പുറമെ നിധി അ​ഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ നടിമാർക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയുമാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്. ടെലിവിഷൻ അവതാരകരായ രണ്ട് പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വൈകാതെ ഇവർക്കെതിരെയും സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു.

29 പ്രമുഖ അഭിനേതാക്കൾ, ഹർഷൻ സായ് ഉൾപ്പെടെയുളള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ, ലോക്കൽ ബോയ് നാനി എന്ന യൂടൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെയും ഇഡി അന്വേഷണം നടത്തിവരികയാണ്. ബെറ്റിങ് ആപ്പ് പ്രചാരണങ്ങൾ നടത്തിയതിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാവുമെന്നും അത് കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത്.

അതേസമയം ബെറ്റിങ് ആപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേസിൽ ഉൾപ്പെട്ട താരങ്ങൾ രം​ഗത്തെത്തിയിരുന്നു. കഴിവ് അടിസ്ഥാനമാക്കിയുളള ​ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. റമ്മിയെ സ്കിൽ ബേസ്ഡ് ​ഗെയിം എന്ന നിലയിൽ നൈപുണ്യത്തിന്റെ കളിയായി സുപ്രീം കോടതി അം​ഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു. ഇത് ഭാ​ഗ്യത്തെ അടിസ്ഥാനമാക്കിയുളള ചൂതാട്ടത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയ്ക്ക് പുറമെ റാണ ദ​ഗുബാട്ടിയും പ്രകാശ് രാജും വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല