കരുതലും കരുത്തുമായി എബിച്ചനും കൂട്ടരും; തിയേറ്ററുകളിൽ കെെയടി നേടി വരയൻ

സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി നവാ​ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വരയൻ’. ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മെയ് 20 നാണ് തിയേറ്ററിലേത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഗുണ്ടകളുടെ താവളമായ ‘കലിപ്പക്കര’ ​ഗ്രാമത്തിലെ ഇടവക പള്ളിയിലേക്ക് പുതുതായി എത്തുന്ന രസികനും ചെറുപ്പക്കാരനുമായ വികാരിയച്ചൻ തൻ്റെ സാമർത്ഥ്യങ്ങളും കൗശലവും കൊണ്ട് നാട്ടുകാർക്കിടയിൽ ജനകീയനാവുകയും ഗുണ്ടകൾക്ക് എതിരാളിയാവുകയും ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

ഹാസ്യവും പ്രണയവും ആക്ഷനും സെന്റിമെൻസും എല്ലാം ഒത്തിണങ്ങിയ ചിത്രം ഫുൾ ടൈം എന്റർടൈനറാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന എബിച്ചനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്, ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലൂള്ളത്.

പുരോഹിതനായ ഫാദർ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിത്. സത്യം സിനിമാസിൻ്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാടാണ് പ്രധാന ലൊക്കേഷൻ.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ