ഹിറ്റ് അടിക്കാന്‍ 'കിംഗ് ഓഫ് കൊത്ത', പുതിയ അപ്‌ഡേറ്റ് ഇതാണ്; സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍

തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് പ്രതിസന്ധിയിലേക്ക് നീങ്ങിയ മലയാള സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ‘2018’ സിനിമ. 2018ന് ശേഷം മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളില്‍ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത.’

പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ പുറത്തുവിട്ട വീഡിയോ അല്ലാതെ മറ്റൊരു അപ്‌ഡേറ്റും ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് വിറ്റു പോയ വിവരമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

കിംഗ് ഓഫ് കൊത്തയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് ദുല്‍ഖര്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരം ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം എത്തുക. ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു