'സത്യം പറയാലോ ഇത് നിങ്ങള്‍ക്ക് ചേരില്ല, നിങ്ങളുടെ ഉപ്പയ്ക്കേ ചേരുകയുള്ളു'; സല്യൂട്ടിന്റെ പുതിയ പോസ്റ്ററിന് ട്രോളുകള്‍

സല്യൂട്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാന് ട്രോളുകള്‍. മമ്മൂട്ടിയുടെ പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളും കമന്റുകളുമാണ് പോസ്റ്ററിന് കമന്റുകളായി ലഭിക്കുന്നത്. സമരങ്ങള്‍ക്ക് നടുവില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനെയാണ് പോസ്റ്ററില്‍ കാണാനാവുക.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടില്‍ മുഴുനീള പൊലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ട്രോളുകളായി എത്തുന്ന കമന്റുകള്‍ക്ക് ദുല്‍ഖര്‍ ആരാധകര്‍ മറുപടി കൊടുക്കുന്നുമുണ്ട്. കോവിഡ് ലോക്ഡൗണിനിടെ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കി കൊണ്ടാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

“”ഒരു ദിവസം ഇതെല്ലാം കടന്നുപോകും, നിങ്ങള്‍ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഒരുക്കുന്നതിലേക്ക് ഞങ്ങള്‍ മടങ്ങും. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, ഒരുപക്ഷേ, ആ ചെറിയ നിമിഷങ്ങളില്‍ ഇത് ഒരിക്കലും ഇനി സംഭവിക്കാത്തതു പോലെയാകും”” എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്